ചാലക്കുടിയിൽ എംഡിഎംഎ വില്‍ക്കാൻ യുവതികളെത്തി ; വാങ്ങാൻ യുവാക്കളും; 58 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികളും ലഹരി മരുന്ന് വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിലായി;പിടിയിലായത് വൈക്കം സ്വദേശിനികൾ

Spread the love

ചാലക്കുടി: തൃശൂർ ചാലക്കുടിയിൽ 58 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികളും ലഹരി മരുന്ന് വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിലായി.

video
play-sharp-fill

കോട്ടയം വൈക്കം നടുവില്‍ സ്വദേശിനി ഓതളത്തറ വീട്ടില്‍ വിദ്യ (33), കോട്ടയം വൈക്കം സ്വദേശിനി അഞ്ചുപറ വീട്ടില്‍ ശാലിനി (31) എന്നിവരാണ് എംഡിഎംഎയുമായി എത്തിയത്.

കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടില്‍ വീട്ടില്‍ ഷിനാജ് (33), ആനക്കൂട്ട് വീട്ടില്‍ അജ്‌മല്‍ (35), കടവില്‍ അജ്മല്‍ (25) എന്നിവരാണ് വാങ്ങാൻ വന്നത്. ഇവരില്‍ നിന്നു അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന 58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതികൾ പിടിയിലായത്. ചാലക്കുടി സ്റ്റാന്‍റിൽ എത്തിയ യുവതികളെ പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

യുവതികളിലൊരാളുടെ ബാഗിൽ നിന്നുമാണ് പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തത്. ആദ്യം തങ്ങളല്ല മയക്കുമരുന്ന് കടത്തിയതെന്ന് പറഞ്ഞ് കരഞ്ഞ യുവതികൾ പിന്നീട് കുറ്റം സമ്മതിച്ചു.

എംഡിഎംഎ എത്ര ഗ്രാം ഉണ്ട്, ആരാണ് തന്നത് എന്ന് അറിയില്ലെന്നാണ് യുവതികൾ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു