പൂഞ്ഞാറിൽ വീട്ടിൽ അതിക്രമിച്ചു കയറി വീടിന് തീയിട്ട പ്രതി ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം:വീട്ടിൽ അതിക്രമിച്ചു വീടിന് തീയിട്ട സംഭവത്തിൽ പ്രതി പിടിയിൽ.പൂഞ്ഞാർ തെക്കേക്കര കോവൂർ വീട്ടിൽ അനൂപ് കെ എസ് ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

പൂഞ്ഞാർ സ്വദേശിയായ പരാതിക്കാരിയും മകനുമൊത്ത് താമസിക്കുന്ന കോവൂർ വീട്ടിൽ ജൂലൈ 14
ന് ഉച്ചക്ക് അതിക്രമിച്ച് കയറി കയ്യിൽ കരുതിയിരുന്ന ഡീസൽ ഉപയോഗിച്ച് വീടിന് തീയിടുകയായിരുന്നുതീപിടിത്തത്തിൽ 800000/-രൂപയുടെ നാശ നഷ്ടം ഉണ്ടായി.

കേസിൽ അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പോലീസ് ഇന്ന് രാവിലെ ഇടമല ഭാഗത്ത് വച്ച് പ്രതിയെ അറസ്റ്റ് ചെയ്ത. കോടതി മുമ്പാകെ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group