കാപ്പ ഉത്തരവ് ലംഘിച്ച് മുങ്ങിയ പ്രതിയെ പിടികൂടി തൃക്കൊടിത്താനം പോലീസ്; മാടപ്പളളി ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി

Spread the love

കോട്ടയം: കാപ്പ ഉത്തരവ് ലംഘിച്ച് മുങ്ങിയ പ്രതിയെ പിടികൂടി തൃക്കൊടിത്താനം പോലീസ്. മാടപ്പളളി വഴിപ്പടി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ടോജി വർഗ്ഗിസിനെ മാടപ്പളളി ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
2024 നവംബർ 30 മുതൽ ഒരു വർഷ കാലയളവിലേക്ക് എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ നേരിട്ട് ഹാജരായി ഒപ്പിടണെന്നുള്ള എറണാകുളം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറലിന്റെ ഉത്തരവ് ലംഘിക്കുകയിരുന്നു. മാടപ്പളളി ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.