ചങ്ങനാശേരിയിൽ ബൈക്കിലെത്തി യുവാവിനെ വടിവാളുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായി;പിടിയിലായത് എറണാകുളത്ത് ഒളിവിൽ കഴിയവേ

Spread the love

കോട്ടയം : യുവാവിനെ വടിവാളുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഏപ്രിൽ 9 ന് രാത്രി 11 മണിയോടെയാണ് സംഭവം. പരാതിക്കാരന്റെ സുഹൃത്തുക്കളായ സിദ്ധാർത്ഥിനെയും അരവിന്ദനെയും ഭീഷണിപ്പെടുത്തി ഉപദ്രവിച്ച സംഭവത്തിൽ ചോദിക്കാനെത്തിയ ആവലാതിക്കാരനോടും സുഹൃത്ത് കൃഷ്ണരാജിനോടുമുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിൽ.

video
play-sharp-fill

കൃഷ്ണരാജ് ബൈക്കിൽ ചങ്ങനാശ്ശേരി പെരുന്ന ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ, ബൈക്കിൽ എത്തിയ പ്രതികൾ ധന്യ തിയേറ്റർ സമീപത്ത് തടഞ്ഞുനിർത്തി വടിവാൾ കൊണ്ട് പലതവണ വെട്ടുകയായിരുന്നു. ആക്രമണത്തിൽ കൃഷ്ണരാജിന് ഗുരുതര പരിക്കേറ്റു.

ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ സിയാദ് ഷാജി (32)പത്തനംതിട്ട സ്വദേശി
വിമൽമോൻ (27)എന്നിവരെ എറണാകുളം സൗത്ത് ഭാഗത്ത് നിന്ന് ഒളിവിൽ കഴിയവേ ചങ്ങനാശ്ശേരി പോലീസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് സി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അരുൺദേവ്, സജിത്ത്മോൻ എസ്, പ്രൊബേഷൻ എസ്‌ഐ സുകേഷ്, എസ്‌സിപിഒ തോമസ് സ്റ്റാൻലി, സിപിഒ നിയാസ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.