120 കിലോ മീറ്റർ വേഗതയില്‍ കാർ ഓടിക്കുന്നത് മനഃപൂർവമാണല്ലോ? അപ്പോള്‍ മനഃപൂർവമുള്ള കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്ന് ആവശ്യം.

Spread the love

കോട്ടയം: പത്തു മീറ്റർ വീതിയുള്ള റോഡില്‍ പോലും ശക്തമായ മഴയുള്ള സമയത്ത് 120 കിലോമീറ്റർ വേഗതയില്‍ കാറോടിച്ച്‌ അപകടം ഉണ്ടാക്കി ജീവനെടുത്താലും മനപൂർവമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധമായി വാഹനം ഓടിച്ചതിനും മാത്രമേ കുറ്റം ചുമത്തു

കർശനമല്ലാത്ത നിയമങ്ങളും നാട്ടിലെ അപകടങ്ങള്‍ വർധിക്കാൻ കാരണമാണ്.
കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് കോട്ടയത്ത് നഷ്ടപ്പെട്ടത് നാല് വിലപ്പെട്ട ജീവനുകളാണ്. പരുക്കേറ്റ ആറാം ക്ലാസുകാരി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മദ്യപിച്ച്‌ വാഹനം ഓടിച്ച യുവാവ് ഉണ്ടാക്കിയ അപകടത്തിലാണ് പെരുവയില്‍ വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമായത്.
ഏതാനും ദിവസം മുൻപായിരുന്നു സി. എം.എസ് കോളജ് വിദ്യാർഥി മദ്യപിച്ചു വാഹനം ഓടിച്ചു ഒൻപതോളം വാഹനങ്ങളില്‍ ഇടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ് മറ്റുള്ളവർ രക്ഷപെട്ടത്. എം.സി റോഡിലും കെ.കെ റോഡിലും പി.പി റോഡിലും അപകടങ്ങള്‍ ഒഴിഞ്ഞുള്ള ദിവസങ്ങളില്ല.
കഴിഞ്ഞ വർഷം മാത്രം 263 പേരാണ് ജില്ലയിലെ റോഡുകളില്‍ അപകടങ്ങളില്‍ മരിച്ചത്. ഇക്കുറി അതിലും കൂടുതല്‍ ആളുകള്‍ മരിക്കുമെന്നു നിലവിലെ അപകട നിരക്ക് വ്യക്തമാക്കുന്നു.

2025 ല്‍ ഇതുവരെ 1340 അപകടങ്ങളിലായി 1484 പേർക്ക് പരിക്കേല്‍ക്കുകയും, 103 പേർ മരിക്കുകയും ചെയ്തു. യുവാക്കളാണ് അപകടങ്ങള്‍ ഏറെയും ഉണ്ടാക്കുന്നത്.

നിസാര വകുപ്പുകള്‍ ചുമത്തുമ്പോള്‍ അപകടം ഉണ്ടാക്കുന്നവർ രക്ഷപെടുകയും ചെയ്യും.

മനഃപൂർവമല്ലാത്ത നരഹത്യക്കു കേസ് ചാർജ് ചെയ്യുമ്ബോള്‍ പത്തു മീറ്റർ വീതിയുള്ള റോഡില്‍ 120 കിലോ മീറ്ററില്‍ വേഗതയില്‍ കാർ ഓടിക്കുന്നത് മനഃപൂർവമാണല്ലോ?
അപ്പോള്‍ മനപൂർവമുള്ള കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നിയമം ശക്തമാക്കിയാലേ അപകടങ്ങള്‍ കുറയൂ എന്നും നാട്ടുകാർ പറയുന്നു.