കോട്ടയം ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന ചെമ്മനാകരി-മണപ്പുറം ജങ്കാർ സർവീസ് സമയക്രമം പാലിക്കുന്നില്ലെന്നു പരാതി.

Spread the love

വൈക്കം:വൈക്കം ചെമ്മനാകരി-മണപ്പുറം ജങ്കാർ സർവീസ് സമയക്രമം പാലിക്കുന്നില്ലെന്നു പരാതി. കോട്ടയം ജില്ലയിലെ മറവൻതുരുത്ത്, ആലപ്പുഴ

video
play-sharp-fill

ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ വേമ്പനാട്ടുകായലിനു കുറുകെയാണ് സർവീസ്.

പ്രധാന റോഡില്‍ നിന്ന് ഒരുകിലോമീറ്റർ ദൂരം യാത്ര ചെയ്തുവേണം ജെട്ടിയില്‍ എത്താൻ. ഇവിടെ എത്തിയാല്‍ സമയത്തിന് ജങ്കാർ കിട്ടാത്ത സാഹചര്യമാണ്. കരാർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകാരമുള്ള സമയത്തിനു സർവീസ് നടത്താത്തതിനാല്‍ ജോലിക്കു പോകുന്നവർക്ക് സമയത്ത് സ്ഥാപനങ്ങളില്‍ എത്താൻ പറ്റാത്ത സാഹചര്യമാണെന്നാണ് യാത്രക്കാരുടെ പരാതി.

രണ്ട് ജങ്കാർ ഉണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് പലപ്പോഴും സർവീസ് നടത്തുന്നതെന്നു

യാത്രക്കാർ ആരോപിച്ചു. സമയക്രമം പാലിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.