കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരം: മാക്കേക്കടവ്‌ – നേരേകടവ്‌ പാലം നിര്‍മാണം അവസാന ഘട്ടത്തില്‍.

Spread the love

പൂച്ചാക്കല്‍: മാക്കേക്കടവ്‌ – നേരേകടവ്‌ പാലം നിര്‍മാണം അവസാന ഘട്ടത്തില്‍. അവസാന സ്‌പാനിന്റെയും കോണ്‍ക്രീറ്റിങ്ങ്‌ പൂര്‍ത്തിയായി.
അവസാനത്തേതും 22-മത്തെതുമായ സ്‌പാനിന്റെ കോണ്‍ക്രീറ്റിങ്ങ്‌ നേരേകടവ്‌ ഭാഗത്ത്‌ നടന്നു. തൊഴിലാളികള്‍ മധുരം പങ്കിട്ട്‌ ആഘോഷിച്ചു.

video
play-sharp-fill

എം.എല്‍.എമാരായ ദലീമ ജോജോ, സി.കെ ആശ തുടങ്ങിയവര്‍ പാലം സന്ദര്‍ശിച്ചു. 800 മീറ്ററാണ്‌ പാലത്തിന്റെ നീളം മുഴുവനും കോണ്‍ക്രീറ്റിങ്ങ്‌ പൂര്‍ത്തിയായി പാലത്തിന്റെ കൈവരികള്‍ സ്‌ഥാപിക്കലും ആദ്യഘട്ട പെയിന്റിങ്ങും പുരോഗമിക്കുകയാണ്‌. കൈവരികള്‍ മാക്കേക്കടവിലെ യാര്‍ഡില്‍ നിര്‍മിച്ചാണ്‌ പാലത്തിലെത്തിച്ച്‌ സ്‌ഥാപിക്കുന്നത്‌. 14 സ്‌പാനുകളില്‍ കൈവരികള്‍ സ്‌ഥാപിച്ചു.

അഞ്ചു സ്‌പാനോളം പെയിന്റ്‌റിങ്ങ്‌ ചെയ്‌തു. സ്‌പാനുകളുടെ കോണ്‍ക്രീറ്റിങ്ങ്‌ പൂര്‍ത്തിയായതോടെ മാക്കേക്കടവിലും നേരേകടവിലുമുള്ള അപ്രോച്ച്‌, സര്‍വീസ്‌ റോഡുകളുടെയും സംരക്ഷണ ഭിത്തികളുടെയും നിര്‍മാണത്തിലേക്ക്‌ ഉടന്‍ കടക്കും. സ്‌പാനുകളുടെ സ്‌ഥാപിക്കല്‍, കോണ്‍ക്രീറ്റിങ്ങ്‌ തുടങ്ങിയവയ്‌ക്ക് സജ്‌ജീകരിച്ച യന്ത്ര സാമഗ്രികള്‍ പാലത്തില്‍ നിന്നു നീക്കം ചെയ്യലും തുടങ്ങിയിട്ടുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിര്‍ദിഷ്‌ട തുറവൂര്‍ – പമ്പ പാതയുടെ ഭാഗമാണ്‌ വേമ്പനാട്‌ കായലിനു കുറുകെ ആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്‌ – നേരേകടവ്‌ പാലം. ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്ററാണ്‌ വീതി.
2016ലാണ്‌ പാലം നിര്‍മാണത്തിന്‌ തുടക്കമിട്ടത്‌. വിവിധ കാര്യങ്ങളാല്‍ വര്‍ഷങ്ങളോളം തടസപ്പെട്ട നിര്‍മാണം 2024 മാര്‍ച്ചിലാണ്‌ പുനരാരംഭിച്ചത്‌.