
കോട്ടയം: ആലപ്പുഴ – കോട്ടയം ബോട്ട് സര്‍വീസ് തടസപ്പെട്ടു. ബോട്ട് യാത്ര മുടങ്ങിയത് പതിനഞ്ചില്‍ക്കടവിലെ പൊക്ക് പാലം പണിമുടക്കിയതോടെ. കോട്ടയത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ അടക്കം എത്തേണ്ട യാത്രക്കാര്‍ വലഞ്ഞു
ഇന്ന് രാവിലെയാണ് പാലം തകരാറിലായത്.
ഇതോടെ ആലപ്പുഴയില്‍ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന ബോട്ടിൻ്റെ സർവീസ് തടസപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം.
ആലപ്പുഴയില്‍ നിന്നും കോട്ടയത്തേയ്ക്ക് വിദേശികളും നാട്ടുകാരും ജീവനക്കാരും അടക്കമുള്ള യാത്രക്കാരുമായി എത്തുകയായിരുന്നു ബോട്ട്.
ഈ സമയത്താണ് പതിനഞ്ചില്‍ക്കടവിലെ പൊക്ക് പാലം വൈദ്യുതി തടസത്തെ തുടർന്ന് പ്രവർത്തന രഹിതമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ബോട്ട് പാലത്തിൻ്റെ അക്കരയില്‍ നിർത്തിയിടേണ്ട സാഹചര്യമുണ്ടായി. വിവിധ സർക്കാർ ഓഫിസുകളില്‍ അടക്കം എത്തേണ്ട യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.




