
കോട്ടയം: പൂവത്തുമ്മൂട്ടില്‍ അധ്യാപികയായ ഭാര്യയെ വെട്ടി പരിക്കേൽപ്പിച ഭർത്താവിനായി പോലീസ് തെരച്ചിൽ നടത്തിവരുന്നു.
കുടുംബ പ്രശ്നമാണ് ആക്രമണത്തിന് പിന്നിൽ.
പൂവത്തുമ്മൂട്ടിലെ ഗവ.എല്‍.പി സ്കൂളിലെ അധ്യാപികയായ മോസ്കോ സ്വദേശിയായ ഡോണിയെയാണ് ഭർത്താവ് കൊച്ചുമോൻ വെട്ടി പരുക്കേല്‍പ്പിച്ചത്.
ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. മോസ്കോ സ്വദേശികളായ ഡോണിയയും, കൊച്ചുമോനും തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്നങ്ങള്‍ പതിവായിരുന്നു.
ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമായതോടെ ഡോണിയ നല്കിയ പരാതിയില്‍ മണർകാട് പോലീസ് കൊച്ചുമോന് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീടും, പരപുരുഷ ബന്ധം ആരോപിച്ച് കൊച്ചുമോൻ മർദനം തുടർന്നതോടെ ഡോണിയ നിലവില്‍ ഏറ്റുമാനൂരിലെ വർക്കിങ് വിമണ്‍സ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ 10 മണിയോടെയാണ് കൊച്ചുമോൻ സ്കൂളില്‍ എത്തിയത്. തുടർന്ന്, ക്ലാസ് എടുക്കുകയായിരുന്ന ഡോണിയയെ ഓഫിസ് മുറിയിലേയ്ക്കു വിളിച്ചു വരുത്തി. തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെ കൊച്ചുമോൻ കയ്യില്‍ കരുതിയ കത്തി എടുത്ത് ഇവരുടെ കഴുത്തിയേക്ക് വരയുകയായിരുന്നു.
മുറിവേറ്റ ഇവരെ ഉടൻ തന്നെ അധ്യാപകർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ ഏറ്റുമാനൂർ പോലീസ് കേസെടുത്തു.
ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നു.




