എംസി റോഡിൽ തുരുത്തിയിൽ നിയന്ത്രണം വിട്ട കാർ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ച് അപകടം;ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ ബജിക്കടയിലേയ്ക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായത് തലനാരിഴക്ക്‌

Spread the love

ചിങ്ങവനം: നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ച് അപകടം. എം.സി റോഡില്‍ തുരുത്തിയില്‍ ഇന്ന് വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു കാര്‍. അപകടത്തിൽ ആർക്കും പരിക്കില്ല.

video
play-sharp-fill

ഇടിയുടെ ആഘാതത്തില്‍ മുന്നിലേക്കു നീങ്ങിയ ഓട്ടോറിക്ഷ ബജിക്കടയ്ക്കുള്ളിലേക്കു ഇടിച്ചു കയറി.
ഓട്ടോറിക്ഷ മുഴുവനായും ബജിക്കടയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു.

സമീപത്തുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ബജിക്കട പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് എം.സി. റോഡില്‍ ഗതാഗതം തടസപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group