
കോട്ടയം: ശബരിമല ദര്‍ശനം കഴിഞ്ഞ് തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തര്‍ മടങ്ങിയ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.
ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മടുക്ക വയലാകൊമ്പിൽ തോമസിന്റെ മകൻ എബി തോമസ് (29) ആണ് മരിച്ചത്.
മുണ്ടക്കയം – കോരുത്തോട് റോഡിൽ മടുക്ക പാറമടയ്ക്ക് സമീപം
ഇന്നലെ രാത്രി 10:30-ഓടെയായിരുന്നു അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പമ്പയിൽ നിന്നും ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് രാജപാളയം സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും (TN 09 B2 2939), മുണ്ടക്കയത്തുനിന്നും കോരുത്തോട് ഭാഗത്തേക്ക് പോവുകയായിരുന്ന എബിയുടെ ബൈക്കും (KL 03V 8775) തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഉടനെ എബിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലാണ്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



