
കോട്ടയം: മരുതുംമൂട്ടില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് പരിക്ക്. മധുരയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്‌നി വാന്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മധുര സ്വദേശികളായ രാസാക്കുട്ടി (34), ഹരിഹരന്‍ (27), മുരുകന്‍ ( 28), ഋഷിപത് (13), മുത്തുകൃഷ്ണന്‍ (25), തമിഴരശന്‍ (36) എന്നിവരെ പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍, അളകര്‍ (35) എന്നയാളെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ദേശീയപാതയിലെ മരുതുംമൂട്ടില്‍ ശനിയാഴ്ച്ച വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം. ഇറക്കം ഇറങ്ങി വരികയായിരുന്ന ഓമ്‌നി വാന്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group