
കോട്ടയത്ത് ദമ്പതികളുടെ കൈയ്യിൽ നിന്നും 85 ലക്ഷം ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ
വാകത്താനം : പുരാവസ്തു ബിസിനസ്സിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ദമ്പതികളുടെ കൈയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ തിരുവല്വാമല കാട്ടുകുളം കുന്നേല്‍ വീട്ടില്‍ ജോഷി കെ.ജെ (39) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
വാകത്താനം നാലുന്നക്കൽ സ്വദേശികളായ ദമ്പതികളെ പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച് 85 ലക്ഷം രൂപ ഇവരിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു. കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ദമ്പതികൾ ഉടൻതന്നെ പോലീസിൽ പരാതി നൽകുകയുംതുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അതിനു ശേഷം ശാസ്ത്രീയമായ പരിശോധന നടത്തി എറണാകുളം തൃക്കാക്കര സ്വദേശിനിയായ യുവതിയെ പിടികൂടുകയും ചെയ്തിരുന്നു.
പിന്നീട് നടത്തിയ ശക്തമായ തിരച്ചിലിലാണ് ഈ കേസിലെ മറ്റൊരു പ്രതിയായ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കൂടി പോലീസിന്റെ പിടിയിലാകുന്നത്. വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ, എസ്.ഐ ബിജു കുര്യാക്കോസ്, സി.പി.ഓ മാരായ ജോഷി ജോസഫ്, ലൈജു.റ്റി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
