കോട്ടയം വെസ്റ്റ് സബ്ജില്ല സീനിയർ ബോയ്സ് ക്രിക്കറ്റ്‌ മത്സരം: കുടമാളൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി

Spread the love

കുടമാളൂർ :കോട്ടയം വെസ്റ്റ് സബ്ജില്ല സീനിയർ ബോയ്സ് ക്രിക്കറ്റ്‌ മത്സരത്തിൽ കുടമാളൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി ജേതാക്കളായി. പിടിഎ പ്രസിഡന്റ്‌ സുജിത് എസ് നായരുടെ അധ്യക്ഷതയിൽ കൂടിയ അനുമോദന ചടങ്ങിൽ പ്രിൻസിപ്പൽ റാണി ടീച്ചർ, അധ്യാപകരായ സജി മാർക്കസ്, റോബിൻ എസ്, സിന്ധു പി ആർ എന്നിവർ ആശംസകൾ അറിയിച്ചു.

video
play-sharp-fill

പൂർവ്വവിദ്യാർത്ഥിയും കോച്ചുമായ അഭിജിത് പ്രസാദിനെ തദവസരത്തിൽ ആദരിച്ചു. വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും പിടിഎ പ്രസിഡന്റ്‌, പ്രിൻസിപ്പൽ, അധ്യാപകരും ചേർന്ന് നൽകി.