play-sharp-fill
വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരത്തിലേയ്ക്ക് മാറ്റൽ: വ്യാപാരിയുടെ പരാതി മുഖ്യമന്ത്രി ഫയലിൽ സ്വീകരിച്ചു; തുടർ അന്വേഷണവും നടപടിയും എഡിജിപി നടത്തും

വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരത്തിലേയ്ക്ക് മാറ്റൽ: വ്യാപാരിയുടെ പരാതി മുഖ്യമന്ത്രി ഫയലിൽ സ്വീകരിച്ചു; തുടർ അന്വേഷണവും നടപടിയും എഡിജിപി നടത്തും

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിലെ വെസ്റ്റ് പൊലീസ് സ്റ്റേഷൻ കോടിമതയിലേയ്ക്ക് മാറ്റിയതിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ വ്യാപാരി നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് ഫയലിൽ സ്വീകരിച്ചു. പരാതി സ്വീകരിച്ച മുഖ്യമന്ത്രി, പരാതിയിൽ തുടർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിജിപിയ്ക്ക് നിർദേശം നൽകി. പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിൽ നിന്നു മാറ്റിയതോടെ കുറ്റകൃത്യങ്ങൾ വർധിച്ചതായി കണക്കുകൾ സഹിതമാണ് തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകളും കണക്കുകളും സഹിതമാണ് നഗരത്തിലെ വ്യാപാരിയായ ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഇതേ തുടർന്നാണ് ഇദ്ദേഹം പ്രശ്‌നത്തിൽ ഇടപെടുകയും പരാതിയിൽ തുടർ നടപടിയ്ക്ക് ശുപാർശ ചെയ്യുകയും ചെയ്തത്.
18 വർഷം മുൻപാണ് നഗരമധ്യത്തിൽ തിരുനക്കര ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തച്ചിരുന്ന പൊലീസ് സ്റ്റേഷൻ നഗരസഭയ്ക്ക ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കാനെന്ന പേരിൽ കോടിമതയിലേയ്ക്ക് മാറ്റിയത്. എന്നാൽ, പഴയ പൊലീസ് സ്റ്റേഷൻ മൈതാമെന്ന പേരിൽ പാർക്കിംഗിനു മാത്രമായി ഈ സ്ഥലം മാറ്റിയ നഗരസഭ അധികൃതർ ഇത് ഇപ്പോൾ ജോസ്‌കോ ജുവലറിയ്ക്ക് പാർക്കിംഗ് കേന്ദ്രമായി അനധികൃതമായി അനുവദിച്ചിരിക്കുകയാണ്. ഇതുകൂടാതെയാണ് ഇപ്പോൾ നഗരത്തിലെ ചെറിയ യോഗങ്ങൾക്കെല്ലാം ഈ മൈതാനം വാടകയ്ക്ക് നൽകുന്നത്. ഇതെല്ലാം ചേർത്താണ് തേർഡ് ഐ ന്യൂസ് ലൈവ് ആദ്യം വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്ത വിവിധ കേന്ദ്രങ്ങളിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. ഇതിനു പിന്നാലെയാണ് നഗരത്തിലെ വ്യാപാരിയായ ശ്രീകുമാർ വാർത്തയുടെ ലിങ്കും, മറ്റു വിശദാംശങ്ങളും സഹിതം മുഖ്യമന്ത്രിയ്ക്ക് പരാതി സമർപ്പിച്ചത്.
പരാതി സ്വീകരിച്ച മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തിരമായി ഇടപെടുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിജിപിയ്ക്ക് നിർദേശം നൽകിയത്. പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിനു വേണ്ടി മാത്രം എന്ന് ആധാരത്തിൽ രേഖപ്പെടുത്തി രാജകുടുംബം കൈമാറിയ സ്ഥലമാണ് ഇപ്പോൾ നഗരസഭ സ്വകാര്യ ജുവലറിയ്ക്ക് കൈമാറിയിരിക്കുന്നത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധമുയർന്നിട്ടുണ്ടെങ്കിലും, ഇതൊന്നും നഗരസഭ അധികൃതർ കാര്യമായി എടുത്തിരുന്നില്ല. നഗരമധ്യത്തിൽ തന്നെ പൊലീസ് സ്റ്റേഷന് സ്ഥലം അനുവദിക്കണമെന്ന് പല തവണ മാറിമാറി വന്ന ജില്ലാ പൊലീസ് മേധാവിമാരും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതും അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതേ തുടർന്നാണ് ഇപ്പോൾ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകുകയും, ശ്രീകുമാർ ഈ പരാതിയുമായി രംഗത്ത് എത്തുകയും ചെയ്തത്.

https://thirdeyenewslive.com/complaint-to-cm/

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group