പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ അസ്സാമില്‍ നിന്നും കടന്ന പ്രതി ഒളിവിൽ കഴിഞ്ഞത് കുമ്മനത്ത് ; പ്രതിയെ പിടികൂടി അസ്സാം പോലീസിന് കൈമാറി കോട്ടയം വെസ്റ്റ് പോലീസ്

Spread the love

കോട്ടയം : അസ്സാമില്‍ നിന്നും കടന്ന പോക്സോ കേസ് പ്രതിയെ പിടികൂടി നല്‍കി കോട്ടയം വെസ്റ്റ് പോലീസ്.

കോട്ടയം കുമ്മനത്ത് ഒളിവില്‍ കഴിയുകയായിരുന്നു  അസ്സാം നാഗോൺ സ്വദേശി മുജാഖിർ ആലം ആണ് പിടിയിലായിരിക്കുന്നത്.

ആസ്സാമിലെ ജൂരിയ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പ്രതിയായ ഇയാൾ ആസ്സാമിൽ നിന്ന് മുങ്ങിയ ശേഷം കോട്ടയത്ത് വന്ന് ഒളിവിൽ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്റ്റ് പോലീസുകാരായ സി പി ഒ സലമോൻ, എസ് സി പി ഒ അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്, ഇയാളെ തുടര്‍ നടപടി ക്രമങ്ങള്‍ക്ക്‌ ശേഷം ആസാം പോലീസിന് കൈമാറി.