
തിരുവനന്തപുരം: തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരത്തെത്തും. തമിഴ്നാട്ടിലാണ് തുലാവർഷമാദ്യമെത്തുക. വടക്കൻ തമിഴ്നാട്ടിലാണ് ആദ്യം മഴ കിട്ടി തുടങ്ങുക. നാളെയോടെ തുലാവർഷം കേരളാ തീരം തൊട്ടേക്കും.
ഇന്ന് സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ കിട്ടും. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട,കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. അടുത്ത ദിവസം തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കൂടുതൽ മഴയ്ക്ക് കാരണമായേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group