video
play-sharp-fill

കോട്ടയം വിജയപുരം സ്വദേശി ബൈക്കില്‍ കഞ്ചാവ് വില്പന നടത്തിയ കേസ് ; പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ചു.

കോട്ടയം വിജയപുരം സ്വദേശി ബൈക്കില്‍ കഞ്ചാവ് വില്പന നടത്തിയ കേസ് ; പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ചു.

Spread the love

 

കോതമംഗലം: ബൈക്കില്‍ കഞ്ചാവ് വില്പന നടത്തിയ കേസിലെ പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ചു. കോട്ടയം വിജയപുരം കൊശമറ്റം കോളനിയില്‍ വൃന്ദാവനം ലക്ഷ്മണ(26) നെയാണ് പറവൂര്‍ അഡീഷണല്‍ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി മുജീബ് റഹ്മാൻ തടവും പിഴയും വിധിച്ചത്.

 

 

 

 

 

കോതമംഗലം കോഴിപ്പിള്ളി ജംഗ്ഷനില്‍നിന്ന് 2.110 കിലോ കഞ്ചാവുമായാണ് ലക്ഷ്മണനെ പിടികൂടിയത്. ഡിവൈഎസ്പി അഗസ്റ്റിൻ മാത്യു, ഇൻസ്പെക്ടര്‍ ബേസില്‍ തോമസ്, എസ്‌ഐ വി.എം. രഘുനാഥ്, എസ്‌സിപിഒ അജീഷ് കുട്ടപ്പൻ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എൻ.കെ. ഹരി ഹാജരായി.