
സ്വന്തം ലേഖിക
കോട്ടയം: അഴിമതി രഹിത കേരളം എന്ന ആശയം ഉയർത്തി പിടിച്ച് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ കിഴക്കൻ മേഖല കോട്ടയത്തിന്റെ നേതൃത്വത്തിൽ ബൈക്ക് റാലിയും, കൂട്ടയോട്ടവും നാളെ നടക്കും.
രാവിലെ എട്ടരയ്ക്ക് ഗാന്ധിസ്‌ക്വയറിൽ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും. കോട്ടയം നഗരത്തിൽ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം നഗരം ചുറ്റി ഗാന്ധിസ്‌ക്വയറിൽ സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് നാലരയ്ക്ക് കോട്ടയം കളക്ടറേറ്റിനു സമീപത്തു നിന്നും ആരംഭിക്കുന്ന ബൈക്ക് റാലി വിജിലൻസ് ഡയറക്ടറേറ്റിലെ ഇന്റലിജൻസ് എസ്.പി ഇ.എസ് ബിജുമോൻ ഫ്‌ളാഗ് ഓഫ് ചെയ്യും.