കോട്ടയത്ത് വേണാട് എക്സ്പ്രസിന് നേരെ കല്ലേറ്; കുമാരനല്ലൂരിൽവെച്ചുണ്ടായ ആക്രമണത്തിൽ ട്രെയിനിന്റെ ജനൽചില്ല് തകർന്നു; അന്വേഷണം ആരംഭിച്ചു പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : വേണാട് എക്സ്പ്രസിന് നേരെ കല്ലേറ്. രാവിലെ കോട്ടയം കുമാരനെല്ലൂരിലാണ് സംഭവം. ആക്രമണത്തിൽ ട്രെയിനിന്റെ എസി കമ്പാർട്ട്മെന്റിന്റെ ജനൽ ചില്ല് തകർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.

സംഭവത്തിനുശേഷം ട്രെയിൻ അല്പനേരം നിർത്തിയിട്ടു. ‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group