video
play-sharp-fill

കോട്ടയം വേളൂർ  പെരുമ്പള്ളിക്കുടം ജംഗ്ഷനിൽ വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് സ്ഥാപിച്ചിരുന്ന കണ്ണാടി ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു; സംഭവത്തിനു പിന്നിൽ പ്രദേശത്തെ കഞ്ചാവ് മാഫിയയെന്ന് ആക്ഷേപം

കോട്ടയം വേളൂർ പെരുമ്പള്ളിക്കുടം ജംഗ്ഷനിൽ വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് സ്ഥാപിച്ചിരുന്ന കണ്ണാടി ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു; സംഭവത്തിനു പിന്നിൽ പ്രദേശത്തെ കഞ്ചാവ് മാഫിയയെന്ന് ആക്ഷേപം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വേളൂർ ഗവ: എൽപി സ്കൂൾ പെരുമ്പള്ളിക്കുടം ജംഗ്ഷനിൽ വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് സ്ഥാപിച്ചിരുന്ന കണ്ണാടി ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.

സ്ഥിരം അപകടമേഖലയായ 26,46 വാർഡുകൾ ചേരുന്നിടമാണ് ഇവിടം. ഈ വാർഡുകളിലെ കൗൺസിലർമാർ മുൻകൈയെടുത്ത് സ്ഥാപിച്ചതാണ് കണ്ണാടി . സ്കൂൾ ജംങ്ഷനും, തിരക്കും ആയതിനാൽ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കുന്നതിനായി റോഡരികിൽ സ്ഥാപിച്ച കണ്ണാടിയാണ് നശിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവ് മാഫിയ വിഹരിക്കുന്ന പ്രദേശമാണ് ഇവിടം. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അക്രമത്തിനു പിന്നിൽ കഞ്ചാവ് മാഫിയയിൽപ്പെട്ട സംഘമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്

അക്രമികളെ കണ്ടെത്തണമെന്നും നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.