
വൈക്കം: ട്രെയിന്‍ യാത്രക്കാരുടെ ബാഗ് മോഷ്ടിക്കുന്ന വിരുതനെ വെള്ളൂര്‍ പോലീസ് പിടികൂടി.
തിരുവനന്തപുരം കരമന ചെറുകാട് ശരത് ഭവനില്‍ മുരുകന് (57) ആണ് വെള്ളൂര്‍ പോലീസിന്റെ രാത്രി പരിശോധനയില്‍ പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ ഇയാളെ സംശയാസ്പദമായ രീതിയില്‍ വെള്ളൂര്‍ പിറവം റോഡ് റെയില്‍വേ സ്റ്റേഷനിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തു. തുടർന്ന് കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് മോഷ്ടാവാണെന്ന് അറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥനും ആലത്തൂര്‍ സ്വദേശിയുമായ രതീഷിന്റെ മൊബൈല്‍ ഫോണും 4200 രൂപയും ബാഗില്‍ നിന്നും പോലീസ് കണ്ടെടുത്തു.
തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ്സില്‍ യാത്ര ചെയ്തപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതെന്നും ബാഗില്‍ 8000 രൂപ ഉണ്ടായിരുന്നതായും പോലീസ് വിളിച്ചപ്പോള്‍ രതീഷ് ഫോണിലൂടെ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതിയെ കോട്ടയം റെയില്‍വേ പോലീസിന് കൈമാറി. ഇയാള്‍ ഇത്തരത്തില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പിറവം റോഡ് റെയില്‍വേ സ്റ്റേഷനിലും, സ്റ്റേഷനിൽ ട്രെയിന്‍ ഇറങ്ങി പരിസര പ്രദേശങ്ങളിലും കറങ്ങി നടന്നാണ് മോഷണം നടത്തിയിരുന്നത്.



