play-sharp-fill
കോട്ടയത്ത് ഏപ്രിൽ 27 മുതൽ വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ; വനിതകൾ, ആവശ്യസേവനങ്ങൾ നൽകുന്നവർ എന്നീ വിഭാഗങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല ; ക്രമീകരണം ഇങ്ങനെ

കോട്ടയത്ത് ഏപ്രിൽ 27 മുതൽ വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ; വനിതകൾ, ആവശ്യസേവനങ്ങൾ നൽകുന്നവർ എന്നീ വിഭാഗങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല ; ക്രമീകരണം ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയെ ഓറഞ്ച് സോണിൽ ഉൾപ്പെടുത്തിയാതിനാൽ കോട്ടയത്ത് ഏപ്രിൽ 27 മുതൽ വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക ക്രമീകരണം.

വാഹന ഗതാഗതം പരിമിതപ്പെടുത്തുന്നതിനായി ജില്ലയിൽ ഒറ്റഇരട്ട അക്ക നമ്പർ ക്രമീകരണം കർശനമായി നടാപ്പാക്കുമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക നമ്പരിൽ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കൂ. എന്നാൽ ഞായറാഴ്ച്ച ഈ നിയന്ത്രണം ബാധകമല്ല.

അതേസമയം വനിതകൾ, അംഗപരിമിതർ, ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നവർ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ, അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ടിവരുന്നവർ, അടിയന്തര ജോലിക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാർ, അവശ്യ സേവനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, ബാങ്കുകൾ, എന്നിവർക്ക് ഈ നിയന്ത്രണം ബാധകമല്ല.

 

ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം ബാധകമല്ലാത്തവരുടെ പട്ടികയില്‍ മാധ്യമ പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്

ജില്ലയിൽ വെള്ളിയാഴ്ച രണ്ട് പേർക്കും, ഇന്ന് മൂന്ന് പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയുടെ മാതാവ്, മണർകാട് സ്വദേശിയായ ലോറി ഡ്രൈവർ, സംക്രാന്തിയിൽ വിദേശത്ത് നിന്നും എത്തിയ വനിത എന്നിങ്ങനെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.