കോട്ടയം വെച്ചൂരിൽ താൽകാലിക തടിപ്പാലം തകർന്ന് വീണ് ലോറി ഡ്രൈവർ മരിച്ചു

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: വെച്ചൂരിനു സമീപം താൽകാലിക തടിപ്പാലം തകർന്ന് ലോറി ഡ്രൈവർ മരിച്ചു. കല്ലറ സൗത്ത് ഐക്കരത്താഴത്ത് എം.ജി.സുരേഷ്‌കുമാർ (42) ആണ് മരിച്ചത്. ഇടയാഴംകല്ലറ റോഡിൽ കൊടുതുരുത്തിൽ നിന്നു മറ്റം ഭാഗത്തേക്കു പോകുന്ന വഴിയിലെ തോടിന് കുറുകെയായിരുന്നു താൽകാലിക തടിപ്പാലം.

ലോഡുമായി വാഹനം കയറിതോടെ പാലത്തിന്റെ ഒരു വശം തകർന്ന് ലോറി വെള്ളത്തിൽ പോവുകയായിരുന്നു. സുരേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group