കോട്ടയം വാഴൂർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തൊണ്ടവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പതിനൊന്നു വയസുകാരിക്ക് മരുന്ന് മാറി നല്കിയ സംഭവം; ഫാര്‍മസിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു

Spread the love

കോട്ടയം: വാഴൂർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തൊണ്ടവേദനയ്ക്ക് ചികിത്സ തേടിയെത്തിയ കുട്ടിക്ക് മരുന്ന് മാറി നല്കിയ സംഭവത്തിൽ ഫാര്‍മസിസ്റ്റിനെ സസ്പെന്‍ഡ് ചെയ്തു.

ഫാര്‍മസിസ്റ്റ് സുധീഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് വി പി റെജി അറിയിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ തൊണ്ടവേദനയ്ക്ക് ചികിത്സ തേടിയെത്തിയ വാഴൂര്‍ 15-ാം മൈല്‍ തൊട്ടിയില്‍പീടികയില്‍ മനോജിന്റെ മകള്‍ മിത്രയ്ക്കാണ് മരുന്ന് മാറി നല്‍കിയത്. 11 വയസുകാരിക്ക് നല്‍കിയത് 57 വയസുകാരന് നല്‍കേണ്ട മരുന്നായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. മരുന്ന് കഴിച്ചതോടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി ഇതോടെ വീണ്ടും കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് മരുന്നുകള്‍ പരിശോധച്ചപ്പോഴാണ് മാറി നല്‍കിയത് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ വാര്‍ഡ് അംഗം ഓമന അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ കുട്ടിയുടെ പിതാവ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനും പരാതി നല്‍കിയിരുന്നു.