
കോട്ടയം : വാഴൂരിൽ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിന്റെ കാറ്റ് അഴിച്ചുവിട്ടു. രോഗിയുമായി പോകാന്‍ ഡ്രൈവര്‍ വാഹനം എടുക്കുമ്പോഴാണ് ടയറില്‍ കാറ്റ് ഇല്ലെന്ന് കണ്ടെത്തിയത്. കാറ്റ് ഇല്ലാത്തതിനാല്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ അരമണിക്കൂറോളം വൈകി. തുടര്‍ന്ന് സമീപത്തെ സിസിടിവി പരിശോധിച്ചതോടെ സംഭവം പുറത്തുവന്നു.
രാവിലെ പതിനൊന്ന് മണിയോടെയാണ് ഒരാള്‍ ആംബുലന്‍സിന്റെ മുന്‍വശത്തെ ടയറുകളുടെ കാറ്റ് അഴിച്ചുവിട്ടത്. ടയറിന്റെ ട്യൂബിനുള്ളില്‍ മണല്‍ നിറച്ചതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
ഒരു മദ്ധ്യവയസ്‌കന്‍ ആംബുലന്‍സിന് ചുറ്റും നടക്കുന്നതും കാറ്റ് അഴിച്ചു വിടുന്നതും സിസിടിവിയില്‍ കാണാനാകും. ആംബുലന്‍സ് ഡ്രൈവറുടെ അയല്‍വാസി തന്നെയായിരുന്നു പ്രതി. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കുറ്റം സമ്മതിക്കാന്‍ അയല്‍വാസി കൂട്ടാക്കുന്നില്ല

Whatsapp Group 1 | Whatsapp Group 2 |Telegram Group