കോട്ടയം വട്ടമ്മൂട് പാലത്തിന് സമീപം എംസി റോഡിൽ അയ്യപ്പന്മാർക്ക് യുവാക്കളുടെ ക്രൂര മർദനം: സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും ഇരുമുടിക്കെട്ടുമായി റോഡിൽ വീണു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ശബരിമല തീര്‍ഥാടനം കഴിഞ്ഞെത്തിയ അച്ഛനും മകനും പട്ടാപ്പകല്‍ യുവാക്കളുടെ ക്രൂരമര്‍ദനം.

എംസി റോഡില്‍ വട്ടമൂട് പാലം ജംഗ്ഷനില്‍ വൈകിട്ട് 5.30നാണു സംഭവം. തിരുവഞ്ചൂര്‍ സ്വദേശിയായ സാബുവും മകനും ശബരിമല തീര്‍ഥാടനം കഴിഞ്ഞു കോട്ടയത്തെത്തി സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂട്ടര്‍ നാഗമ്പടം ഭാഗത്തു നിന്നുമെത്തി വട്ടമൂടിലേക്കു തിരിയുമ്പോള്‍, എതിരേ വന്ന വെള്ള നിറമുള്ള വാഗണര്‍ കാര്‍ തട്ടി. ഇരുമുടിക്കെട്ടുമായി രണ്ടു പേരും റോഡിലേക്കു വീണു.

തുടര്‍ന്നു അസഭ്യ വര്‍ഷം മുഴക്കി നാഗമ്പടം ഭാഗത്തേയ്ക്കു പോയ യുവാക്കള്‍ മടങ്ങിയെത്തി സാബൂവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

തടയാന്‍ ചെന്ന മകനെയും മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ച യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്നു സാക്ഷികള്‍ പറയുന്നു.

പരുക്കേറ്റ സാബുവിനെയും മകനെയും ഗാന്ധിനഗര്‍ പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കണ്‍ട്രോള്‍ റൂം പൊലീസും ഗാന്ധിനഗര്‍ പൊലീസും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു.