ആവേശത്തുഴയെറിയാൻ താഴത്തങ്ങാടി ഒരുങ്ങുന്നു; വള്ളംകളി 27 ന്, ചെറുവള്ളങ്ങളുടെ രജിസ്ട്രേഷൻ നാളെ അവസാനിക്കും

Spread the love

താഴത്തങ്ങാടി : കോട്ടയം മത്സര വള്ളംകളിക്ക്  വിപുലമായ ഒരുക്കങ്ങളുമായി സംഘടകരായ കോട്ടയം വെസ്റ്റ് ക്ലബ്ബ്. ശനിയാഴ്ചയാണ് വള്ളംകളി നടക്കുന്നത്. ആറിന്റെ ഇരുകരകളിലും  നിന്നുകൊണ്ട് വള്ളംകളി സുഗമമായി കാണുന്നതിനു വേണ്ടിയുള്ള  ക്രമീകരണങ്ങൾ കോട്ടയം നഗരസഭ, തിരുവാർപ് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ ജോലികൾ പുരോഗമിക്കുകയാണ്.

ഫിനിഷിംഗ് പോയിന്റിന് സമീപം ആഴം കൂട്ടുന്നതിനുള്ള ജോലികൾ ആരംഭിച്ചു. മുഖ്യ പവലിയന്റെ  ജോലികൾ വരുന്ന ദിവസങ്ങളിൽ ആരംഭിക്കും. 350 പേർക്ക് ഇരുന്ന് വള്ളംകളി കാണുന്നതിനുള്ള ക്രമീകരണങ്ങൾ മുഖ്യ പവലിയനിൽ സജ്ജമാക്കും. മത്സരങ്ങൾക്ക്‌ കൃത്യത ഉറപ്പാക്കുന്നതിനുള്ള സ്റ്റിൽ സ്റ്റാർട്ടിങ് സംവിധാനവും, ട്രാക്ക്,  ഫോട്ടോ ഫിനിഷ് സംവിധാനം എന്നിവയും  ക്രമീകരിക്കും.

വള്ളംകളിയുടെ തലേദിവസം സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് മത്സരവും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വള്ളംകളിക്ക് മുന്നോടിയായി സാംസ്‌കാരിക വിളംബര ഘോഷയാത്ര വള്ളംകളിയുടെ തലേദിവസം വെള്ളിയാഴ്ച്ച സംഘടിപ്പിക്കും. അന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഘോഷയാത്ര അറപുഴ  കോട്ടയം വെസ്റ്റ് ക്ലബ്ബിൽ  നിന്നാരംഭിച്ച് ഫിനിഷിംഗ് പോയിന്റിൽ എത്തി ആലുമ്മൂട് ജംഗ്ഷന് സമീപമുള്ള മാർ ബാസേലിയോസ് മാർ ഗ്രീഗോറിയോസ് പള്ളി അങ്കണത്തിൽ സമാപിക്കും. ഘോഷയാത്രയിൽ ലഹരി ( ഡ്രഗ്സ് ) മുക്തി സന്ദേശം നൽകുന്ന പരിപാടികൾ ( ഫ്ലാഷ് മോബ് ) കോട്ടയം ബാസേലിയോസ് കോളേജിലെ കുട്ടികൾ അവതരിപ്പിക്കും. തുടർന്ന് 6.30 ന് ആറിന്റെ മധ്യഭാഗത്തായി ക്രമീകരിക്കുന്ന പ്രത്യേക സ്റ്റേജിൽ വഞ്ചിപ്പാട്ട് മത്സരം നടക്കും. വഞ്ചിപ്പാട്ട് മത്സരത്തിൽ പുരുഷ-വനിതാ ടീമുകൾ പങ്കെടുക്കും.

വള്ളംകളി കാണുന്നതിനുള്ള പാസ്സുകൾ

വള്ളംകളി സുഗമമായി മുഖ്യ  പവലിയനിലിരുന്ന് കാണുന്നതിനുള്ള പാസ്സുകൾ ലഭ്യമാണ്.  സ്റ്റാർട്ടിങ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും പാസ്സുകൾ ലഭ്യമാണ്. പാസ്സുകൾ ലഭിക്കുന്നതിനുവേണ്ടി വിളിക്കേണ്ട ഫോൺ നമ്പർ : 9846885533, 9249912652, 6235704747

ക്യാപ്ടന്മാരുടെ യോഗം നാളെ ( ബുധൻ )

ചെറുവള്ളങ്ങളുടെ രജിസ്ട്രേഷൻ നാളെ അവസാനിക്കും. ക്യാപ്ടന്മാരുടെ യോഗവും ട്രാക്ക് & ഹീട്സ് നിർണയവും കോട്ടയം വെസ്റ്റ് ക്ലബ്ബ് ഹാളിൽ വെച്ച് നടക്കും.