play-sharp-fill
കോട്ടയം വാകത്താനത്ത് അയൽവാസിയെ ആക്രമിച്ച കേസ്‌ ;ഒരാൾ അറസ്റ്റിൽ

കോട്ടയം വാകത്താനത്ത് അയൽവാസിയെ ആക്രമിച്ച കേസ്‌ ;ഒരാൾ അറസ്റ്റിൽ

കോട്ടയം: വാകത്താനത്ത് അയൽവാസിയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പൊങ്ങന്താനം മറ്റത്തിൽ കരോട്ട് ജസ്റ്റിൻ (50) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ തന്റെ അയല്‍വാസിയായ ബാബുവിനെയാണ് ആക്രമിച്ചത്. ഇയാളും ബാബുവും തമ്മിൽ മുൻപ് പലവട്ടം പ്രശ്നങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നു .

ഇതിനെ തുടര്‍ന്നാണ്‌ പ്രതി ബാബുവിനെ ആക്രമിച്ചത്. ഇവരുടെ മറ്റൊരു അയൽവാസിയായ ബേബിച്ചന്റെ വീട്ടുമുറ്റത്ത് വച്ചായിരുന്നു സംഭവം.ഇവിടെവെച്ച് ജസ്റ്റിൻ ബാബുവിനെ കാണുകയും ഒരു സ്റ്റീൽ പൈപ്പുമായി ഓടിവന്ന് ആക്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബുവിന്റെ പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വാകത്താനം എസ്.ഐ പ്രസാദ്, ഗോപകുമാർ, എ.എസ്.ഐ സുനിൽ, സി.പി.ഓ മാരായ ജോഷി, ഫ്രാൻസിസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.