വാകത്താനത്ത് യുവാവിനെ കാപ്പാ ചുമത്തി നാടു കടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. തോട്ടയ്കാട് വില്ലേജ് പൊങ്ങന്താനം ശാന്തിനഗർ കോളനിയിൽ മുളളനളക്കൽ വീട്ടിൽ മോനുരാജ് പ്രേമിനെ (മോനു) യാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നാട് കടത്തിയത്.

എറണാകുളം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മോനു. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് മോനുരാജ് പ്രേമിനെ ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും നാടു കടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണം, ദേഹോപദ്രവം, കൊലപാതകശ്രമം, സ്ത്രീപീഡനം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതടക്കം പതിനഞ്ചോളം ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ.
2019-ൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിൽ ഇയാളെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.