
സ്വന്തം ലേഖകൻ
വൈക്കം: വൈക്കത്ത് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പോലീസുമായി സംഘര്‍ഷം.. ഡിവൈഎഫ്‌ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിബിസിയുടെ ഡോക്യുമെന്‍ററി പ്രദര്‍ശനം നടത്തുന്ന വൈക്കം ബോട്ട് ജെട്ടിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമൊഴിവാക്കാന്‍ പോലീസ് തടഞ്ഞതോടെ ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്.
സംഘര്‍ഷത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി വിനൂബ് വിശ്വം, നഗരസഭ കൗണ്‍സിലര്‍ ലേഖ അശോകന്‍ , ബിജെപി വൈക്കം ടൗണ്‍ പ്രസിഡന്‍റ് പ്രിയ ഗിരീഷ്, എസ് ഐ സത്യന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. കൈമുട്ടിന് പരിക്കേറ്റ എസ്‌ഐ സത്യനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കം ബോട്ടുജെട്ടിക്ക് സമീപമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയപ്പോള്‍ ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പോലീസ് ഹെഡ് പോസ്റ്റോഫീസിനു സമീപം പോലീസ് വാഹനം റോഡിന് കുറുകെയിട്ട് വന്‍ പോലീസ് സംഘം ബിജെപി പ്രവര്‍ത്തകരെ തടയുകയായിരുന്നു. അര മണിക്കൂറോളം സംഘര്‍ഷം നീണ്ടു.
പോലീസിന്റെ ക്ഷമാപൂര്‍വമായ ഇടപെടിലീലാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്. വൈക്കം എ എസ് പി നകുല്‍ രാജേന്ദ്രേ ദേശ്മുഖിന്‍റെ നേതൃത്വത്തില്‍ 50 ഓളം സേനാംഗങ്ങളാണ് സംഘര്‍ഷമൊഴിവാക്കാന്‍ നിലയുറപ്പിച്ചത്.