
കോട്ടയം: വൈക്കത്ത് കെവി കനാലിലേക്ക് കാർ മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിലുളള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അമല്‍ സൂരജാണ് (33) മരിച്ചത്.
ഇന്ന് പുലർച്ചെ നാട്ടുകാരാണ് കാർ കനാലില്‍ മറിഞ്ഞുകിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ കൊട്ടാരക്കരയില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്നു അമല്‍.
കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറില്‍ അമലിനെകൂടാതെ വേറെയാരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അമലിന്റെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


