
സ്വന്തം ലേഖിക
കോട്ടയം: 2022ലെ കോവിഡ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ജില്ലാതലത്തിൽ ഏർപ്പെടുത്തിയ ‘വാക്‌സിൻ മിത്ര’ പുരസ്‌കാരം കോട്ടയം മാർ ഏലിയാ കത്തീഡ്രലിന് സമ്മാനിച്ചു.
ദേശീയ വിരമുക്തി ദിനത്തോടനുബന്ധിച്ചു കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യിൽ നിന്ന് ഫാദർ സൈബു സ്‌കറിയ ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 നവംബർ രണ്ടു മുതൽ 2022 ഒക്‌ടോബർ 10 വരെ സെന്റ് ലാസറസ് പള്ളിയുടെ ഹാൾ എല്ലാ സൗകര്യങ്ങളോടും കൂടെ ആരോഗ്യവകുപ്പിന് സൗജന്യമായി വിട്ടുനൽകുകയും 28000 പേർക്ക് വാക്‌സിൻ നൽകാൻ സൗകര്യമൊരുക്കുകയും ചെയ്തത് പരിഗണിച്ചാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.