
ചങ്ങനാശേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന്റെ കാൽ നൂറ്റാണ്ട് കാലത്തെ തേരോട്ടത്തിന് തടയിട്ട് യു.ഡി.എഫ്. കഴിഞ്ഞ കാലങ്ങളിൽ യു.ഡി.എഫ് മറ്റ് പഞ്ചായത്തുകളിൽ വിജയിച്ചപ്പോഴും എൽ.ഡി.എഫിന്റെ കോട്ടയായിരുന്നു തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്. യു.ഡി.എഫ് 12, എൽ.ഡി.എഫ് 8, എൻ.ഡി.എ 1 എന്നിങ്ങനെയാണ് കക്ഷി നില.
പായിപ്പാട് എൽ.ഡി.എഫ് നിലനിർത്തി
ചങ്ങനാശേരി: ചങ്ങനാശേരി മേഖലയിൽ യു.ഡി.എഫ് വൻ തിരിച്ചുവരവ് നടത്തിയപ്പോഴും പായിപ്പാട് ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് നില നിർത്തി. എൽ.ഡി.എഫ് 9, യു.ഡി.എഫ് 4, എസ്.ഡി.പി.ഐ 2, ബി.ജെ.പി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫിന്
ചങ്ങനാശേരി: കുറിച്ചി ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് നിലനിർത്തി. ആകെയുള്ള 21 സീറ്റിൽ എൽ.ഡിഎഫ് 15, യു.ഡി.എഫ് 6 എന്നിങ്ങനെയാണ് കക്ഷിനില. നാല് സീറ്റുണ്ടായിരുന്ന ബി.ജെ.പിയ്ക്ക് ഇത്തവണ ഒരു സീറ്റു പോലും നേടാൻ കഴിഞ്ഞില്ല.
വാഴപ്പള്ളിയിൽ യു.ഡി.എഫിന്
ഭരണതുടർച്ച
ചങ്ങനാശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ഭരണം നിലനിർത്തി. ആകെയുള്ള 22 സീറ്റിൽ യു.ഡി.എഫ് 12, എൽ.ഡി.എഫ് 5, സ്വതന്ത്രർ 5 എന്നിങ്ങനെയാണ് കക്ഷി നില.
മാടപ്പള്ളി യു.ഡി.എഫ് തിരിച്ചുപിടിച്ചു
ചങ്ങനാാശേരി: കഴിഞ്ഞതവണ എൽ.ഡി.എഫ് ഭരിച്ച മാടപ്പള്ളി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. എൻ.ഡി.എ നാലു സീറ്റോടെ നില മെച്ചപ്പെടുത്തി. എൽ.ഡി.എഫ് നാലിലേയ്ക്ക് ചുരുങ്ങി. യു.ഡി.എഫ് 14, എൽ.ഡി.എഫ് 4, എൻ.ഡി.എ 4 എന്ന നിലയിലാണ് കക്ഷിനില.



