Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കോട്ടയം റെയില്‍വേ സ്‌റ്റേഷന്റെ മുഖമുദ്രയായിരുന്ന തുരങ്കത്തിലൂടെയുളള യാത്ര ഓര്‍മ്മയാകുന്നു.

26ന് വൈകിട്ടോടെ ഇത് വഴിയുളള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തും. അടുത്ത ദിവസം മുതല്‍ പുതിയ ട്രാക്കിലൂടെയാകും ട്രെയിന്‍ സര്‍വീസ് നടത്തുക. 65 വര്‍ഷത്തെ തുരങ്ക യാത്രയാണ് വിസ്മൃതിയിലാവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

26ന് മുട്ടമ്പലത്ത് പഴയ ട്രാക്ക് മാറ്റി പുതിയത് ഘടിപ്പിക്കുന്ന ജോലികള്‍ ആരംഭിക്കും. പത്ത് മണിക്കൂര്‍ നീളുന്ന ജോലിയാണിത്. കോട്ടയം സ്‌റ്റേഷന്‍ മുതല്‍ മുട്ടമ്പലം വരെ രണ്ട് പുതിയ പാതകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. പണി നടക്കുന്നതിനാല്‍ പകല്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഉണ്ടായിരിക്കില്ല.

വൈകിട്ടു മുതലുളള സര്‍വീസുകള്‍ മാത്രമാണ് ഇപ്പോഴുളളത്. പുതിയ തുരങ്കം നിര്‍മ്മിച്ച്‌ ഇരട്ടപാത ഒരുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. ഇവിടെ മണ്ണിന് ഉറപ്പ് കുറവാനായതിനാലാണ് പുറത്ത് രണ്ട് പുതിയ പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്.

റബര്‍ബോര്‍ഡിനു സമീപത്തും പ്ലാന്റേഷന്‍ ഭാഗത്തുമായിരുന്നു തുരങ്കം.1957ലാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. അന്ന് റെയില്‍ വേ അസിസ്റ്റന്റ് എഞ്ചിനിയര്‍ ആയിരുന്ന മെട്രോമാന്‍ ഇ.ശ്രീധരനും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.