കോട്ടയത്തെ പടവലം പന്തലിന്റെ കാവല്‍ക്കാരന്‍; ട്രോള്‍ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍
സ്വന്തം ലേഖകന്‍
കോട്ടയം: നഗരത്തിലെത്തുന്നവര്‍ക്ക് കൗതുകമുണര്‍ത്തുന്ന വെറും സ്റ്റീല്‍ നിര്‍മ്മിതി മാത്രമായി മാറിയിരിക്കുയാണ് ആകാശപ്പാതയ്ക്കായ് ഒരുക്കിയ തൂണുകളും വളയങ്ങളും. നഗരസൗന്ദര്യത്തിന് മാറ്റ് കൂട്ടിയിരുന്ന ശീമാട്ടി റൗണ്ടാന നിലനിന്നിരുന്ന സ്ഥലമാണ് സര്‍ക്കാര്‍ ആകാശപ്പാതയ്ക്കായി ഏറ്റെടുത്തത്. വലിയ പ്രഖ്യാപനങ്ങളോടെ തുടങ്ങിയെങ്കിലും പിന്നീട് ഒരു പുരോഗനവും ആകാശപ്പാതയുടെ നിര്‍മ്മാണത്തിനുണ്ടായില്ല.
കോട്ടയത്തെ ആകാശപ്പാത ട്രോളന്മാര്‍ ഏറ്റെടുത്തതോടെ പടവലം പന്തല്‍, പാഷന്‍ഫ്രൂട്ട് പന്തല്‍ തുടങ്ങിയ പേരുകളിലാണ് ആകാശപ്പാത അറിയപ്പെടുന്നത്. ഇതിന്റെ പരിസരത്ത് വച്ച് ക്രിസ്മസ് രാവില്‍ ഫോട്ടോഗ്രാഫര്‍ ആന്റോ നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും ഒടുവിലായി ആതിര ധനേഷ് പങ്ക് വച്ച ആകാശപ്പാതയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ആകാശപ്പാതയ്ക്കായി നിര്‍മ്മിച്ച ഇരുമ്പ് ദണ്ഡുകള്‍ക്ക് മുകളില്‍ കോങ്ങ് നഗരത്തിന് കാവലായി ഇരിക്കുന്നതാണ് ചിത്രം. പടവലം ജംഗ്ഷന്റെ കാവല്‍ക്കാരന്‍ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത്.
ഇതിനൊപ്പം തന്നെ ഗോഡ്സില്ല ആകാശപ്പാതയ്ക്ക് മുകളിൽ നിൽക്കുന്ന ചിത്രവും കാണാം. മോഹ്ദ് ഹക്കിം എന്ന ആളാണ് ട്രോളന്മാർ ഏറ്റെടുത്ത ചിത്രത്തിന് പിന്നിൽ.