കാഴ്ചകളുടെ വിരുന്നൊരുക്കുന്ന കോട്ടയം; കോട്ടയത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഇതൊക്കെയാണ്

Spread the love

സമുദ്രനിരപ്പിൽ നിന്ന് ശരാശരി 3 മീറ്റർ (9.8 അടി) ഉയരത്തിൽ മീനച്ചിൽ നദീതടത്തിലാണ് കോട്ടയം സ്ഥിതി ചെയ്യുന്നത്, മിതമായ കാലാവസ്ഥയാണ് ഇവിടെ. ഈ കൊച്ചുനഗരത്തിന്റെ വലിയ ഭംഗി കാണാൻ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മതി. കോട്ടയത്തിനകത്തും അടുത്തും ഉള്ള ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ അറിയാം.

video
play-sharp-fill

ഹൗസ് ബോട്ടും റിസോർട്ടും അ‌ന്തിക്കള്ളും കിട്ടുന്ന കുമരകം

വേമ്പനാട്ട് കായലിന്റെ തീരത്തുള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം.ആലപ്പുഴ മാത്രമല്ല കുമരകവും ഹൗസ് ബോട്ടുകളാലും മത്സ്യവിഭവങ്ങളാലും അന്തിക്കള്ളിനാലും പ്രശസ്തമാണ്. ബേക്കർ ജംഗ്ഷനിൽനിന്നു പതിനാലു കിലോമീറ്റർ, അതായത് സാധാരണ ട്രാഫിക്കിൽ ഒരു അരമണിക്കൂർ ദൂരത്താണു കായലോരങ്ങളാൽ പേരുകേട്ട കുമരകം. ഹൗസ് ബോട്ടുകളിലോ പുഴയോര റിസോർട്ടുകളിലോ താമസിച്ച് മനോഹര കാഴ്‌ചകൾ ആസ്വദിക്കാം. ഭക്ഷണവും പ്രകൃതിയുമെല്ലാം ചേർന്ന് ഒരു കിടിലൻ അനുഭവമാണ് ഇവിടെ ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിക്കാനവും വാഗമണ്ണും

കോട്ടയത്തുനിന്ന് ഏകദേശം രണ്ടേകാൽ മണിക്കൂർ യാത്രയാണ് ഈ രണ്ടു സ്ഥലങ്ങളിലേക്ക് ഉള്ളത്. കുട്ടിക്കാനത്തേക്ക് പാമ്പാടി – കാഞ്ഞിരപ്പള്ളി – മുണ്ടക്കയം – പെരുവന്താനം വഴിയും വാഗമണ്ണിലേക്ക് ഏറ്റുമാനൂർ – പാലാ – ഈരാറ്റുപേട്ട വഴിയും പോകാം.

വെള്ളച്ചാട്ടങ്ങളും ഹിൽ‌സ്‌റ്റേഷനുകളും അമ്മച്ചിക്കൊട്ടാരവും തുടങ്ങി എല്ലാതരം സഞ്ചാരികളെയും ആകർഷിക്കുന്ന ഇടങ്ങൾ കുട്ടിക്കാനത്തുണ്ട്. അതുപോലെ തന്നെ മഞ്ഞുമൂടിക്കിടക്കുന്ന വാഗമൺ യാത്രാപ്രേമികൾക്കു കാത്തുവച്ചിരിക്കുന്നത് തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നും പൈൻമരങ്ങളുമൊക്കെയാണ്.

തീർഥാടനകേന്ദ്രങ്ങൾ

തീർഥാടകർക്കു സന്ദർശിക്കാൻ പറ്റിയ ഒരുപാട് ചരിത്രപ്രധാനവും മഹത്തായതുമായ സ്ഥലങ്ങളും കോട്ടയത്തിനകത്തും ചുറ്റുവട്ടത്തുമുണ്ട്. തിരുനക്കര മഹാദേവർ ക്ഷേത്രത്തിന് 500 വർഷത്തെ പഴക്കത്തിന്റെ കഥ പറയാനുണ്ട്.

ഇവിടുത്തെ ശിവവിഗ്രഹം സ്ഥാപിച്ചത് പരശുരാമനാണെന്നും കഥകളുണ്ട്. തിരുനക്കര പൂരം വളരെ പ്രധാനമാണ് കോട്ടയംകാർക്ക് മീനച്ചിലാറിന്റെ തീരത്തുള്ള, കേരളത്തിലെ പഴക്കം ചെന്ന പള്ളികളിലൊന്നായ താഴത്തങ്ങാടി ജുമാ മസ്‌ജിദും ഇത്തരത്തിൽ പ്രാധാന്യമുള്ള തീർഥാടനകേന്ദ്രമാണ്.

കേരളീയശൈലിയിൽ മരം ഉപയോഗിച്ചുള്ള പഴയകെട്ടിടവും താഴത്തങ്ങാടിയുടെ പ്രത്യേകതയാണ്. പാലായ്ക്കടുത്തുള്ള ഭരണങ്ങാനവും സന്ദർശകരുടെയും വിശ്വാസികളുടെയും ഇഷ്ട ഇടമാണ് ഇവിടം. പാലാ വഴി വാഗമൺ പോകുന്നവർക്ക് സന്ദർശിക്കാൻ എളുപ്പമാണ് ഇവിടം.

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് നാനാദിക്കിൽനിന്നുമാണ് വിശ്വാസികൾ എത്തുന്നത്. ഏറ്റുമാനൂർ ക്ഷേത്രവും മണർകാട് പള്ളിയും വാവരുപള്ളിയുമെല്ലാം കോട്ടയത്തുള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്.

ഇല്ലിക്കൽക്കലും ഇലവീഴാപൂഞ്ചിറയും നാലുമണിക്കാറ്റും

യാത്രാ വ്ളോഗുകാർ പ്രശസ്‌തമാക്കിയ ഇല്ലിക്കൽകല്ലും അനവധി വെള്ളച്ചാട്ടങ്ങളും മാൻഗോ മെഡോസ് പാർക്കും നാലുമണിക്കാറ്റുമെല്ലാം കോട്ടയത്തിന്റെ കാഴ്‌ചകളാണ്. സിനിമയിലൂടെ കൂടുതൽ ആളുകൾ അറിഞ്ഞ, അല്ലെങ്കിൽ ആദ്യമായി കേൾക്കുന്ന ഇലവീഴാപൂഞ്ചിറ എന്ന സ്ഥലം കോട്ടയത്താണ്.

ആമ്പലുകൾ പൂക്കുന്ന മലരിക്കലും കലയെ ആഘോഷിക്കുന്ന മ്യൂസിയങ്ങളുമെല്ലാം ഇവിടെ കാണാം. സ്വാതി തിരുനാൾ മഹാരാജാവ് പണി കഴിപ്പിച്ച അതിപുരാതനമായ സൂര്യകാലടിമന മീനച്ചിലാറിന്റെ വടക്കേതീരത്തുള്ള മറ്റൊരു വിസ്‌മയ കാഴ്ച്ച തന്നെയാണ്.