പാളത്തില്‍ അറ്റകുറ്റപ്പണി; കോട്ടയം പാതയിലൂടെയുള്ള ആറ്‌ ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴി; വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ ഇവ……

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും.

പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്താണ് പണികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ മുതല്‍ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു. പാളങ്ങള്‍ തമ്മില്‍ യോജിക്കുന്ന ജംഗ്ഷനുകളില്‍ കൂടുതല്‍ വേഗമാര്‍ജ്ജിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്.

വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍

മംഗളൂരൂ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ മംഗളൂരു സെൻട്രല്‍ (16348)

മധുരൈ – തിരുവനന്തപുരം സെൻട്രല്‍ (16344)

നിലമ്പൂര്‍ റോഡ് – കൊച്ചുവേളി രാജ്യറാണി (16350)

ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം സെൻട്രല്‍ സൂപ്പര്‍ഫാസ്റ്റ് (22654) (തിങ്കളാഴ്ച യാത്രതിരിച്ചത്)

ഡോ. എംജിആര്‍ ചെന്നൈ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ സൂപ്പര്‍ഫാസ്റ്റ് (12695)

മംഗളൂരൂ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ (16630)

ഈ ട്രെയിനുകള്‍ക്ക് ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.