video
play-sharp-fill

ഇരട്ടപ്പാത പൂര്‍ത്തിയായതോടെ കോട്ടയത്ത് നിന്ന് കൂടുതല്‍ ട്രെയിൻ സര്‍വീസുകള്‍ ആരംഭിക്കണം; പ്രതീക്ഷയോടെ യാത്രക്കാർ; ബംഗളുരു ഇന്‍റര്‍സിറ്റി കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യവും ശക്തം

ഇരട്ടപ്പാത പൂര്‍ത്തിയായതോടെ കോട്ടയത്ത് നിന്ന് കൂടുതല്‍ ട്രെയിൻ സര്‍വീസുകള്‍ ആരംഭിക്കണം; പ്രതീക്ഷയോടെ യാത്രക്കാർ; ബംഗളുരു ഇന്‍റര്‍സിറ്റി കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യവും ശക്തം

Spread the love

സ്വന്തം ലേഖിക

കോട്ടയം: എറണാകുളത്തു നിന്നുള്ള ഇരട്ടപ്പാത പൂര്‍ത്തിയായതോടെ കോട്ടയത്തു നിന്ന് കൂടുതല്‍ ട്രെയിൻ സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

നിലവില്‍ എറണാകുളത്തു നിന്ന് ബംഗളൂരുവിലേക്ക് പോകുന്ന ഇന്‍റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് ട്രെയിൻ കോട്ടയത്തേക്ക് നീട്ടണമെന്നതാണ് പ്രധാന ആവശ്യം. ബംഗളുരുവിലേക്ക് ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് മധ്യകേരളത്തില്‍ നിന്ന് പോകുന്നത്. ഇന്‍റര്‍സിറ്റി കോട്ടയത്തേക്ക് നീട്ടിയാല്‍ പുതിയ ട്രെയിൻ അനുവദിക്കാതെ തന്നെ ബംഗളുരു യാത്രക്കാര്‍ക്ക് ഗുണകരമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ കോട്ടയത്തു നിന്ന് രാവിലെ എറണാകുളത്തേക്കുള്ള സീസണ്‍ യാത്രക്കാര്‍ക്കും ഈ തീരുമാനം ഗുണം ചെയ്യുമെന്ന് വിവിധ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. രാവിലെ വന്ദേഭാരതിന് പിന്നാലെ 7.45ന് കോട്ടയത്തു നിന്ന് പുറപ്പെട്ടാല്‍ ഇന്‍റര്‍സിറ്റിക്ക് എറണാകുളത്ത് നിന്ന് നിലവിലുള്ള സമയത്തുതന്നെ ബംഗളുരുവിലേക്ക് പോകാനാകുമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വൈകിട്ട് 4.50ന് എറണാകുളത്ത് എത്തുന്ന ഇന്‍റര്‍സിറ്റിക്ക് ആറ് മണിയോടെ കോട്ടയത്ത് എത്താനാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ രാവിലെ 6.58നുള്ള പാലരുവി പോയാല്‍ 8.25ന് വരുന്ന വേണാട് മാത്രമാണ് കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള ട്രെയിൻ. ഇടയ്ക്ക് വന്ദേഭാരത് ഉണ്ടെങ്കിലും പ്രീമിയം ട്രെയിൻ ആയതിനാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് അമിത നിരക്ക് നല്‍കി കയറാനാകാത്ത സാഹചര്യമാണുള്ളത്.

കോട്ടയത്തുനിന്ന് ഹൈക്കോടതി, കപ്പല്‍ശാല, പോര്‍ട്ട് ട്രസ്റ്റ്, ഫാക്‌ട്, നെടുമ്പാശേരി വിമാനത്താവളം, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, വിവിധ ആശുപത്രികള്‍, സ്കൂളുകള്‍ കോളേജുകള്‍ ബാങ്കുകള്‍ എന്നിവിടങ്ങിലേക്ക് ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് എറണാകുളത്തേക്ക് പോകുന്നത്. ഇരട്ടപ്പാത പൂര്‍ത്തിയായെങ്കിലും കോട്ടയം-എറണാകുളം റൂട്ടിലെ യാത്രാക്ലേശത്തിന് ഒരു കുറവുമില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇത് പരിഹരിക്കാൻ ഇന്‍റര്‍സിറ്റി കോട്ടയത്തേക്ക് നീട്ടുകയും രാവിലെ മറ്റൊരു മെമു സര്‍വീസ് എറണാകുളത്തേക്ക് അനുവദിക്കുകയും വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.