യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം; വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ ഏതൊക്കെയെന്ന് അറിയാം?

Spread the love

കോട്ടയം: പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റെയില്‍വേ.

സെപ്റ്റംബർ 15 മുതല്‍ 18 വരെയും സെപ്റ്റംബർ 20-21 തീയതികളിലുമാണ് ചിങ്ങവനം-കോട്ടയം പാതയില്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

280-ാം നമ്പർ പാലത്തിലെ ഗർഡർ മാറ്റിസ്ഥാപിക്കുന്നതിനാലാണ് സെപ്റ്റംബർ 15 മുതല്‍ 18 വരെയും, പിന്നീട് 2025 സെപ്റ്റംബർ 20-നും 21-നും ഗതാഗതനിയന്ത്രണമെന്ന് റെയില്‍വേ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. സെപ്റ്റംബർ 15 മുതല്‍ 18 വരെയുള്ള തീയതികളില്‍ പുലർച്ചെ 12.10 മുതല്‍ 4.10 വരെയാണ് നിയന്ത്രണം. സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ച് മുതല്‍ 21 രാവിലെ ഏഴര വരെയാണ് നിയന്ത്രണം. ഇതില്‍ സെപ്റ്റംബർ 20, 21 തീയതികളിലാണ് വലിയതോതിലുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബർ 15 മുതല്‍ 18 വരെയുള്ള തീയതിയില്‍ സർവീസ് നടത്തുന്ന 22114 തിരുവനന്തപുരം നോർത്ത്-എല്‍ ടി ടി ട്രെയിൻ 45 മിനുട്ട് വൈകും.
സെപ്റ്റംബർ 20നും 21നും സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 66310 കൊല്ലം-എറണാകുളം പാസഞ്ചർ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 20-21ന് വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍

12624 തിരുവനന്തപുരം-ചെന്നൈ മെയില്‍ ആലപ്പുഴ വഴിയാകും 20ന് സർവീസ് നടത്തുക. ഈ ട്രെയിന് ഹരിപ്പാട്, അമ്ബലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
16312 തിരുവനന്തപുരം നോർത്ത്- ശ്രീ ഗംഗാനഗർ എക്സ്പ്രസ് സെപ്റ്റംബർ 20ന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
16319 തിരുവനന്തപുരം നോർത്ത് – ബാംഗ്ലൂർ SMVB എക്സ്പ്രസ് സെപ്റ്റംബർ 20ന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
16343 തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് സെപ്റ്റംബർ 20ന് ആലപ്പുഴ വഴി സർവീസ് നടത്തും. ഈ ട്രെയിന് ഹരിപ്പാട്, അമ്ബലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
16347 തിരുവനന്തപും- മംഗലാപുരം എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ഈ ട്രെയിന് ഹരിപ്പാട്, അമ്ബലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകള്‍

16327 മധുര-ഗുരുവായൂർ എക്സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി
16328 ഗുരുവായൂർ-മധുര എക്സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഈ ട്രെയിൻ ഗുരുവായൂരിനും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കി
നാഗർകോവില്‍-കോട്ടയം പാസഞ്ചർ സെപ്റ്റംബർ 20ന് ചങ്ങനാശേരി സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും
12695 ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബർ 20ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കി.
12696 തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബർ 21ന് കോട്ടയത്തുനിന്ന് യാത്ര പുറപ്പെടും. ഈ ട്രെയിൻ തിരുവനന്തപുരത്തിനും കോട്ടയത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കി.
സെപ്റ്റംബർ 21ന് തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് 20 മിനുട്ടും തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് 75 മിനിട്ടും 66322 കൊല്ലം-എറണാകുളം മെമു 100 മിനുട്ടും വൈകും.