പൊതിഞ്ഞുകെട്ടിയ നിലയില്‍ സീറ്റിനടിയില്‍ അഞ്ഞൂറിന്റെ നോട്ടുകെട്ടുകള്‍; കോട്ടയത്ത് കാരക്കല്‍ എക്സ്പ്രസ് ട്രെയിനിന്റെ എസി കോച്ചില്‍ പിടിച്ചത് 21 ലക്ഷം കുഴല്‍പ്പണം; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖിക
കോട്ടയം: റെയില്‍വെ സ്റ്റേഷനില്‍ ട്രയിനില്‍ നിന്ന് 21 ലക്ഷം രൂപ പിടിച്ചു.
രാവിലെ എറണാകുളത്ത് നിന്ന് കോട്ടയത്ത് എത്തിയ കാരക്കല്‍ എക്സ്പ്രസിന്‍റെ എസി കോച്ചില്‍ നിന്ന് കിട്ടിയത് അനധികൃതമായി കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണമെന്നാണ് റെയില്‍വെ പൊലീസിന്‍റെ നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരാണ് പണം കടത്താന്‍ ശ്രമിച്ചത് എന്നതിനെ പറ്റി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
റെയില്‍വെ പൊലീസും കേരള പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പണം കണ്ടെത്തിയത്.
അഞ്ഞൂറിന്‍റെ നോട്ടുകെട്ടുകള്‍ ഒന്നിച്ച് പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു. എസി ബോഗിയായ ബി2- വിലെ നാല്‍പ്പത്തിയേഴാം നമ്പര്‍ സീറ്റിനടിയില്‍ നിന്നാണ് പണം കണ്ടെത്തിയത്. കിട്ടിയ നോട്ടുകള്‍ കളളനോട്ടുകളല്ലെന്ന് ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്.
ആരാണ് പണം ട്രയിനില്‍ കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ട്രെയിന്‍ പുറപ്പെട്ട എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തന്നെ ആരെങ്കിലും പണം ട്രെയിനില്‍ വച്ചതാവാം എന്നാണ് നിഗമനം.
എന്നാല്‍ സൗത്ത് റെയില്‍വെ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണ്. പിടിച്ചെടുത്ത പണം കോടതിയില്‍ കൈമാറി.