
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം ട്രാഫിക് പോലീസിന് റിഫ്ലക്റ്റർ സ്റ്റിക്കറുകൾ പതിപ്പിച്ച ജാക്കറ്റ് വിതരണം ചെയ്തു. ഇന്ന് രാവിലെ കോട്ടയം ഡിവൈഎസ്പി ഓഫീസിൽ നടന്ന ചടങ്ങിൽ ഡിവൈഎസ്പി കെ.ജി അനീഷ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചനിൽ നിന്നും ജാക്കറ്റുകൾ ഏറ്റുവാങ്ങി.

രാത്രികാലങ്ങളിൽ ജോലിചെയ്യുന്ന ട്രാഫിക് പോലീസുകാരുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്നതാണ് റിഫ്ലക്ടർ പതിപ്പിച്ച ജാക്കറ്റുകൾ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ ട്രാഫിക് എസ്എച്ച്ഒ ഹരിഹരൻ, തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ. കെ ശ്രീകുമാർ, അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ, ട്രാഫിക് സ്റ്റേഷൻ
റൈട്ടർ എസ്ഐ സന്തോഷ് പി.എസ് തുടങ്ങിയവർ പങ്കെടുത്തു


