കോട്ടയം ട്രാഫിക് പൊലീസിന് ഡിവൈഡർ ബോർഡുകൾ നിർമിച്ച് നൽകി അച്ചായൻസ് ഗോൾഡ്

Spread the love

സ്വന്തം ലേഖകൻ
കോട്ടയം : ട്രാഫിക് പൊലീസിന് ഡിവൈഡർ ബോർഡുകൾ നൽകി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ.

video
play-sharp-fill

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് ഡിവൈഡർ ബോർഡുകൾ നിർമ്മിച്ചു നൽകിയത്.

കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അലക്ഷ്യമായ റോഡ് ക്രോസിംഗ് മൂലം ഗതാഗതക്കുരുണ്ടാകുന്നുണ്ട് .ഇത് മൂലം ജനങ്ങളും ട്രാഫിക് പോലീസും വലയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ വേണ്ട ക്രമീകരണങ്ങൾ നഗരസഭയൊ അധികാരികളോ ചെയ്യാത്ത സാഹചര്യത്തിലാണ് ട്രാഫിക് പോലീസിന് കൈത്താങ്ങുമായി ടോണി വർക്കിച്ചൻ എത്തിയത് .

ചടങ്ങിൽ ട്രാഫിക് എസ്എച്ച്ഒ ഹരിഹരകുമാർ , ടോണി വർക്കിച്ചൻ , അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ, ട്രാഫിക്ക് സ്റ്റേഷൻ പി ആർ ഒ സിബി ജോസഫ്, സ്റ്റേഷൻ റൈറ്റർ പി എസ് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു