സ്റ്റേജ് കാരിയേജ് ബസുകൾക്കെതിരെ പരാതി; കോട്ടയം ജില്ലയിൽ ആർടിഒ എൻഫോഴ്സ്മെന്റ് സ്കോഡുകളുടെ പ്രത്യേക പരിശോധന; നിയമം ലംഘിച്ച് സർവീസ് നടത്തിയ ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു

സ്റ്റേജ് കാരിയേജ് ബസുകൾക്കെതിരെ പരാതി; കോട്ടയം ജില്ലയിൽ ആർടിഒ എൻഫോഴ്സ്മെന്റ് സ്കോഡുകളുടെ പ്രത്യേക പരിശോധന; നിയമം ലംഘിച്ച് സർവീസ് നടത്തിയ ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു

സ്വന്തം ലേഖിക

കോട്ടയം: സ്റ്റേജ് കാരിയേജ് ബസുകൾക്കെതിരെ ഉള്ള പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ ആർടിഒ എൻഫോഴ്സ്മെന്റ് സ്കോഡുകളുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക പരിശോധന നടത്തി.

ടാക്സ് ഇല്ലാതെയും നിയമം ലംഘിച്ചും സർവീസ് നടത്തിയ ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. കഴിഞ്ഞമാസം ജില്ലയിൽ വിവിധ നിയമലംഘനങ്ങൾക്കെതിരെ 2508 കേസുകൾ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

38 ലക്ഷം രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. അപകടകരമായ ഡ്രൈവിംഗ് നടത്തിയതിന് എട്ടുപേരുടെ ലൈസൻസിന്മേൽ നടപടി സ്വീകരിച്ചു.

അവർക്ക് ഐഡിടിആർ പ്രത്യേക പരിശീലനം നൽകും. മൂന്ന് കണ്ടക്ടർമാർക്കെതിരെയും മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഒരാൾക്കെതിരെയും ഇൻഷുറൻസ് ഇല്ലാതെ സർവീസ് നടത്തിയ ഒരു വാഹനത്തിനെതിരെയും നടപടി സ്വീകരിച്ചു.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.