കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതിനോടനുബന്ധിച്ച് നവംബർ15 മുതല്‍ ഒരാഴ്ചത്തേക്ക് രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്; ക്രമീകരണങ്ങൾ ഇങ്ങനെ

Spread the love

കോട്ടയം: നഗരത്തില്‍ തിരുനക്കര ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതിനോടനുബന്ധിച്ച് 15.11.2023 തീയതി മുതല്‍ ഒരാഴ്ചത്തേക്ക് രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണം

1. ചങ്ങനാശ്ശേരി ഭാഗത്തു നിന്നും MC റോഡിലൂടെ ഏറ്റുമാനൂര്‍ ഭാഗത്തേക്ക്‌ പോകേണ്ട വലിയ വാഹനങ്ങളും, ഭാരവാഹനങ്ങളും നാട്ടകം സിമന്റ് കവലയില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ് വഴി തിരുവാതുക്കല്‍,അറുത്തൂട്ടി,ചാലുകുന്ന് റോഡ്‌ വഴി പോകേണ്ടതാണ്.

2. ചങ്ങനാശ്ശേരി ഭാഗത്തു നിന്നും MC റോഡിലൂടെ വന്ന് കഞ്ഞിക്കുഴി,മണര്‍കാട് ഭാഗത്തേക്ക്‌ പോകേണ്ട വലിയ വാഹനങ്ങളും, ഭാരവാഹനങ്ങളും മണിപ്പുഴ കവലയില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് മേല്‍പ്പാലം കയറി ദിവാന്‍കവല ,ദേവലോകം കൂടി കഞ്ഞിക്കുഴിയില്‍ എത്തി പോകേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group