
കോട്ടയം: അടിച്ചിറ മാന്നാനം റോഡിൽ എംജി യൂണിവേഴ്സിറ്റി ജംഗ്ഷനും അതിരമ്പുഴ ജംഗ്ഷനും ഇടയിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ 10.10.1023 മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.
ഏറ്റുമാനൂർ ഭാഗത്തു നിന്നും മാന്നാനം, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അതിരമ്പുഴ പള്ളിക്കു സമീപം ഇടത്തേക്ക് തിരിഞ്ഞു പാറോലിക്കൽ മുട്ടപ്പള്ളി റോഡ് വഴി അതിരമ്പുഴ നാൽപാത്തിലെ ഓട്ടക്കാഞ്ഞിരം റോഡിൽ കൂടി അതിനു അമലഗിരി റോഡിൽ എത്തി യാത്ര തുടരാവുന്നതുമാണ്