കോട്ടയം വൻ ഗതാഗതകുരുക്കിൽ; കളക്ടറേറ്റിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു; കെ കെ റോഡ് വഴി മറ്റ് സ്ഥലങ്ങളിലേക്ക്  യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : കോട്ടയം വൻ ഗതാഗതകുരുക്കിൽ. കോട്ടയം കളക്ടറേറ്റിന് സമീപം മരം വീണതിനെ തുടർന്നാണ്  ഗതാഗതം തടസമുണ്ടായത്. കനത്ത മഴയിലാണ് കളക്ടറേറ്റിന് സമീപത്തെ റോഡിലേയ്ക്ക് മരം വീണത്.

നഗരത്തിൽ ഗതാഗത തടസത്തിന് പുറമെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. രണ്ട്  ഇലക്ട്രിക്ക് പോസ്റ്റുകളും റോഡിലേക്ക് മറിഞ്ഞ് വീണു. ഇതും ഗതാഗത തടസത്തിന് കാരണമായി.  ഇന്ന്  വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരം ഗതാഗതകുരുക്കിൽ ആയതോടെ പ്രധാന റോഡുകളും ഇടറോഡുകളും ഉൾപ്പെടെ ഗതാഗത കുരിക്കിലായി. കെ കെ റോഡ്, കഞ്ഞിക്കുഴി, കളത്തിപ്പടി,മുട്ടമ്പലം,പുതുപ്പള്ളി റോഡ്
ശാസ്ത്രീറോഡ്, തുടങ്ങിയ റോഡുകളിലെല്ലാം വൻ ഗതാഗതകുരുക്കാണ്

കോട്ടയം നഗരത്തിലേക്ക് യാത്ര ചെയ്യുന്നവർ ഗതാഗതകുരുക്കിൽ അകപ്പെടാതെ ശ്രദ്ധിക്കുക.