play-sharp-fill
കോട്ടയം നഗരത്തിൽ അനധികൃതമായി കെട്ടിപൊക്കിയ ടി.ജി ടവർ  പൊളിക്കാൻ നഗരസഭ ഉത്തരവ്; നടപടി തേർഡ് ഐ ന്യൂസ് ലൈവ് ഇടപെടലിനെ തുടർന്ന്; പൊളിച്ചു മാറ്റാനുള്ള ഉത്തരവ് നടപ്പാക്കാതിരിക്കാനും ശ്രമം; അനധികൃത കെട്ടിടങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി തേർഡ് ഐ ന്യൂസ്

കോട്ടയം നഗരത്തിൽ അനധികൃതമായി കെട്ടിപൊക്കിയ ടി.ജി ടവർ പൊളിക്കാൻ നഗരസഭ ഉത്തരവ്; നടപടി തേർഡ് ഐ ന്യൂസ് ലൈവ് ഇടപെടലിനെ തുടർന്ന്; പൊളിച്ചു മാറ്റാനുള്ള ഉത്തരവ് നടപ്പാക്കാതിരിക്കാനും ശ്രമം; അനധികൃത കെട്ടിടങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി തേർഡ് ഐ ന്യൂസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരത്തിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നടപടികളുമായി തേർഡ് ഐ ന്യൂസ് ലൈവ്..! മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ടി.ബി റോഡിൽ മാർക്കറ്റിനുള്ളിലേയ്ക്കുള്ള ചള്ളിയിൽ റോഡിലെ ടി.ജി ടവറിൻ്റെ അനധികൃത നിർമ്മാണം പൊളിക്കാൻ നഗരസഭയുടെ ഉത്തരവ്.

നഗരമധ്യത്തിൽ നഗരസഭ റോഡ് കയ്യേറുകയും, അനധികൃതമായി കെട്ടിപ്പൊക്കുകയും ചെയ്ത ടി.ജി ടവറിൻ്റെ അനധികൃത ഭാഗങ്ങൾ പൊളിച്ചു നീക്കാനാണ് നഗരസഭ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. തേർഡ് ഐ ന്യൂസ് ലൈവ് മാനേജിംഗ് ഡയറക്ടർ ഏ കെ ശ്രീകുമാർ ഇത് സംബന്ധിച്ച് നഗരസഭക്കും വിജിലൻസിനും പരാതി നൽകിയിരുന്നു. തുടർന്ന്   നിരന്തരം വാർത്ത നൽകിയതിനു പിന്നാലെയാണ് ഇപ്പോൾ, നഗരസഭ നടപടിയെടുത്തിരിക്കുന്നത്. എന്നാൽ റോഡ് കയ്യേറി, ടി.ജി ടവർ നിർമ്മിച്ച പടിക്കെട്ടുകളും ഫ്രണ്ട് യാർഡും അനധികൃതമല്ലന്നാണ് നഗരസഭാ നിലപാട്. തുടർന്ന് ഇവ പരിശോധിച്ച് അനധികൃത നിർമാണമാണെന്ന് വിദഗ്ദ സമിതി തേർഡ് ഐ ന്യൂസിന്  നിയമോപദേശം നല്കി.  ഇവ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഏ കെ ശ്രീകുമാർ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭയുടെ പരിധിയിൽ മാർക്കറ്റിനുള്ളിലേയ്ക്ക് ചള്ളിയിൽ റോഡിലൂടെ പ്രവേശിക്കുന്ന റോഡാണ് ടി.ജി ടവർ കയ്യേറിയിരിക്കുന്നത്. കയ്യേറ്റം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് അന്വേഷണം ആരംഭിക്കുകയും, നഗരസഭയിൽ പരാതി നൽകുകയും ചെയ്തു. ഇതിനു പിന്നാലെ, തേർഡ് ഐ നൽകിയ പരാതിയിൽ എന്തു നടപടിയെടുത്തു എന്നറിയുന്നതിനായി വിവരാവകാശ അപേക്ഷയും നൽകി. എന്നാൽ, ഈ അപേക്ഷയിൽ മറുപടി നൽകുന്നത് പ്രളയത്തിന്റെ പേരിൽ മാസങ്ങളോളമായി നഗരസഭ അധികൃതർ മരവിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.

തുടർന്നു തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ ഇടപെടലിനെ തുടർന്നാണ് ടി.ജി ടവർ അനധികൃതമായാണ് ചള്ളിയിൽ റോഡിൽ കെട്ടിടം കെട്ടിടം കെട്ടിപ്പൊക്കിയതെന്ന അന്വേഷണ റിപ്പോർട്ട് പുറത്തു വന്നത്. തുടർന്നാണ് 15 ദിവസത്തിനകം കെട്ടിടത്തിൽ അനധികൃതമായി കെട്ടിപ്പൊക്കിയ ഭാഗങ്ങൾ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർ ചള്ളിയിൽ റോഡിലെ ടി.ജി ടവറിനു നോട്ടീസ് നൽകിയത്. എന്നാൽ, ഈ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റാൻ തയ്യാറാകാതെ ഒത്തുകളിക്കാനാണ് നഗരസഭ അധികൃതർ ശ്രമിക്കുന്നത്.

ഇത് കൂടാതെ ചള്ളിയിൽ റോഡ് കയ്യേറി വൃന്ദാവൻ കോപ്ലക്‌സ് ബൈക്ക് പാർക്കിംങിനു സ്ഥലം നിർമ്മിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് നഗരസഭ അധികൃതർക്കു പരാതി നൽകിയിരുന്നു. ഈ അന്വേഷണം സംബന്ധിച്ചുള്ള തുടർ നടപടികൾ ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും ഇതിൽ നഗരസഭ അധികൃതർ മറുപടി നൽകിയിട്ടില്ല. മറുപടി നല്കാത്ത നഗരസഭയുടെ നിലപാടിനെതിരെ വിവരാവകാശ കമ്മീഷനെ സമീപ്പിക്കും