
കോട്ടയം: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തയ്യാറാക്കിയ മാപ്പുകൾ ജില്ലാ കളക്ടർ ചേതൻകൂമാർ മീണ പ്രകാശനം ചെയ്തു.
മലയോര ടൂറിസം, തീർത്ഥാടന ടൂറിസം, കായലോര ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേകം മാപ്പുകളുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങളും ഇവയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ചടങ്ങിൽ ഡി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി, എ.ഡി.എം എസ്. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group