കോട്ടയം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കായി എൻഐസി വികസിപ്പിച്ച ‘കോട്ടയം ടൂറിസം മൊബൈൽ ആപ്പ്’; ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും താമസിക്കാനുള്ള മികച്ച സ്ഥലങ്ങളെയും കുറിച്ചുള്ള വിപുലമായ വിവരങ്ങൾ ഈ ആപ്പിലൂടെ അറിയാം

Spread the love

കോട്ടയം: ജില്ല സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കായി വിവരങ്ങൾ അറിയുന്നതിന് എൻഐസി വികസിപ്പിച്ച കോട്ടയം ടൂറിസം മൊബൈൽ ആപ്പ്. ബഹുമാനപ്പെട്ട സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവനാണ് ആപ്പ് പുറത്തിറക്കിയത്.

video
play-sharp-fill

കോട്ടയം ടൂറിസം ആപ്പ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും താമസിക്കാനുള്ള മികച്ച സ്ഥലങ്ങളെയും കുറിച്ചുള്ള വിപുലമായ വിവരങ്ങൾ ഈ ആപ്പിൽ നൽകുന്നു.

കോട്ടയം സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഈ ആപ്പ് വളരെ സഹായകമാണ്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവ് ഈ ആപ്പിലൂടെ ലഭിക്കും. വിനോദസഞ്ചാരികളുടെ സംശയനിവാരണത്തിനുള്ള ഒരു സഹായിയാണ് കോട്ടയം ടൂറിസം ആപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group